ഇനി ഫീൽഗുഡ് ആസിഫ് അലി,​ സർക്കീട്ട് മേയ് 8ന്

Tuesday 01 April 2025 3:50 AM IST

ആസിഫ് അലിയെ നായകനാക്കി താമർ രചനയും സംവിധാനവും നി‌വഹിക്കുന്ന സർക്കീട്ട് മേയ് 8ന് ലോകവ്യാപകമായി പ്രദർശനത്തിന് എത്തും.പൂർണമായും ഗൾഫ് രാരാജ്യങ്ങളിൽ ചിത്രീകരിച്ച സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായിക.കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീ ബ്ലോക് ബസ്റ്റർ ചിത്രങ്ങൾക്കുശേഷം ആസിഫ് അലി നായകനാകുന്ന സർക്കീട്ട് ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്നു.

ദീപക് പറമ്പോൽ , ഓർഹാൻ, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന ചിത്രമാണ്. ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്ട് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം - വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, പി.ആർ. ഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.