വിജയ് സേതുപതി- പുരി ജഗനാഥ് ചിത്രം ജൂണിൽ

Tuesday 01 April 2025 3:48 AM IST

വിജയ് സേതുപതിയെ നായകനാക്കി തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു. പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് പുരി കണക്റ്റിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും ചേർന്നാണ്. തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അതുല്യമായ നായക കഥാപാത്രവത്കരണം, ആകർഷകമായ കഥപറച്ചിൽ, വിജയ് സേതുപതിയുടെ കുറ്റമറ്റ സ്ക്രീൻ സാന്നിധ്യം എന്നിവയിൽ പുരി ജഗനാഥിന്റെ സിഗ്നേച്ചർ ഫ്ലെയർ കൂടി ചേർത്തൊരുക്കുന്ന ചിത്രം വലിയ പ്രതീക്ഷ നൽകുന്നു.

വിജയ് സേതുപതി, പുരി ജഗനാഥ്, ചാർമി കൗർ എന്നിവരുടെ തികഞ്ഞ സന്തോഷവും ആവേശവും അഭിനിവേശവും വ്യക്തമാക്കുന്ന അനൗൺസ് സ്മെന്റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. ജൂണിൽ ചിത്രീകരണം ആരംഭിക്കും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.സി. ഇ.ഒ- വിഷു റെഡ്ഡി, പി.ആർ.ഒ- ശബരി