സഹദേവന്റെ പുരുഷലോകം, ആഭ്യന്തര കുറ്റവാളി ലിറിക്കൽ വീഡിയോ
ആസിഫ് അലി നായകനായി നവാഗതനായ സേതുനാഥ് പത്മകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിലെ "പുരുഷലോകം " എന്ന ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും ആലാപനവും മുത്തുവാണ് . വിവാഹ ശേഷം സഹദേവൻ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ കൂടി സഞ്ചരിക്കുന്ന ചിത്രം ഉടൻ തിയേറ്ററിൽ എത്തും .തുളസി, ശ്രേയ രുക്മിണി എന്നിവരാണ് നായികമാർ. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, നീരജ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജ ദാസ് എന്നിവരാണ് മറ്ര് താരങ്ങൾ.
ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ: സോബിൻ സോമൻ, സംഗീതം : ബിജിബാൽ, ക്രിസ്റ്റി ജോബി,പശ്ചാത്തല സംഗീതം : രാഹുൽ രാജ്,
നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം ആണ് നിർമ്മാണം. ഇന്ത്യയിലെ വിതരണം ഡ്രീം ബിഗ് ഫിലിംസും വിദേശത്ത് ഫാർസ് ഫിലിംസുമാണ് . ഓഡിയോ അവകാശം തിങ്ക് മ്യൂസിക് . പി .ആർ. ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.