ലഹരി വിരുദ്ധ ദിനാചരണം
Monday 31 March 2025 7:56 PM IST
ശ്രീകണ്ഠപുരം: വർദ്ധിച്ചു വരുന്ന ലഹരി മാഫിയക്കെതിരായ ബോധവത്ക്കരണ സമ്മേളനം കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം കോട്ടൂർ സെന്റ് തോമസ് പള്ളി അങ്കണത്തിൽ നടന്നു. സമ്മേളനത്തിൽ എ.കെ.സി സി യൂണിറ്റ് സെക്രട്ടറി ജോബിൻ കൈപ്രമ്പാടൻ ആമുഖപ്രഭാഷണം നടത്തി. ഇടവക വികാരി ഫാദർ ജോബി ഇടത്തിനാൽ മുഖ്യ സന്ദേശം നൽകി.കത്തോലിക്ക കോൺഗ്രസ് കോട്ടൂർ യൂണിറ്റിന്റെ പ്രസിഡന്റ് അനൂപ് കാഞ്ഞിരത്തിങ്കൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അതിരൂപത ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ഗ്ലോബൽ യൂത്ത് കോ ഓർഡിനേറ്റർ പാട്രിക് കുരുവിള, കോട്ടൂർ യൂണിറ്റ് ട്രഷറർ ജയേഷ് ചക്യത്ത്, വൈസ് പ്രസിഡന്റ് മേഴ്സി കോഴിപ്പാടൻ, ജോയിന്റ് സെക്രട്ടറി മനേഷ് കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.