പെരുന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ സ്റ്റൈലിഷ് എൻട്രി

Tuesday 01 April 2025 3:55 AM IST

സോഷ്യൽ മീഡിയയെ തീപിടിപ്പിക്കാൻ പുതിയ ചിത്രവുമായി മെഗാസ്റ്റാർ മമ്മൂട്ടി. പെരുന്നാൾ ആശംസ അറിയിച്ച് മമ്മൂട്ടിയുടെ പോസ്റ്റ് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചു. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഇൗദ് ആശംസകൾ എന്ന കുറിപ്പോടെയാണ് മമ്മൂട്ടിചിത്രം പങ്കുവച്ചത്. ബസൂക്ക ടീം പങ്കുവച്ച മമ്മൂട്ടിയുടെ ജിബിലി ലുക്കിലുള്ള ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജിബിലി സ്റ്റൈൽ ബസൂക്ക എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ഏപ്രിൽ 10ന് ബസൂക്ക റിലീസ് ചെയ്യും. കളങ്കാവൽ ആണ് ബസൂക്കയ്ക്കുശേഷം മമ്മൂട്ടിയുടെ റിലീസ്.

നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.