ആശുപത്രിയിൽ പെരുന്നാൾ ഭക്ഷണവിതരണം

Monday 31 March 2025 8:01 PM IST

മാഹി: പെരുന്നാൾ ദിനത്തിൽ മാഹി സി.എച്ച്.സെന്റർ പ്രവർത്തകർ മാഹി ഗവ: ആശുപത്രിയിലെ രോഗികൾ, കൂട്ടിരിപ്പുകാർ, നഗരശുചീകരണ തൊഴിലാളികൾ, തുടങ്ങിയവർക്ക് പെരുന്നാൾ ഭക്ഷണ വിതരണം നടത്തി.അഴിയൂർ മുതൽ പരിമഠം വരെ ദേശീയപാതയോരത്തും ബിരിയാണി പായ്ക്കറ്റുകൾ വിതരണം നടന്നു. മാഹി ഗവ: ജനറൽ ആശുപത്രി പരിസരത്ത് സി എച്ച്.സെന്റർ പ്രസിഡന്റ് എ.വി.യൂസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.എം.സി സി കണ്ണൂർ ജില്ലാ സെക്രട്ടറി റഹ്ദാദ് മൂഴിക്കര ഉദ്ഘാടനം ചെയ്തു.ഇ.കെ.മുഹമ്മദലി, ഷാഹുൽ ഹമീദ് , ടി.കെ.വസീം,ചാലക്കര പുരുഷു, സി എ.അബൂബക്കർ , കെ.പി.സിദ്ധിക്ക്,, കെ.അലി ഹാജി,എ.വി.സിദ്ധിഖ്ഹാജി സംസാരിച്ചു. കെ.പി.ഷക്കീർ , എ.വി.സലാം, ഷക്കീർ ,മുഹമ്മദ് റംസാൻ, നേതൃത്വം നൽകി.