കൂത്തുപറമ്പിൽ കഫേ കുടുംബശ്രീ ഭക്ഷ്യമേള

Monday 31 March 2025 8:07 PM IST

കണ്ണൂർ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൂത്തുപറമ്പ് ഇലക്ട്രിസിറ്റി ഓഫീസിനു മുൻവശം സ്റ്റേഡിയം ഗ്രൗണ്ടിൽ ഏപ്രിൽ 5 മുതൽ 13 വരെ കഫേ കുടുംബശ്രീ ഭക്ഷ്യമേള നടക്കും. ജില്ലയിലെ മുപ്പത് കുടുംബശ്രീ സംരംഭകർ മേളയിൽ പങ്കെടുക്കും.മേളയിൽ കുടുംബശ്രീയുടെ വിവിധ കഫെ യൂണിറ്റുകളുടെ രുചികരമായ വിഭവങ്ങളും തനത് ഉത്പ്പന്നങ്ങളും പ്രദർശിപ്പിക്കും. ലൈവ് ഫുഡ് സ്റ്റാളുകളും ചെറുധാന്യ വിഭവങ്ങളെ പരിപോഷിപ്പിക്കുന്നത്തിനായ് പ്രത്യേക സ്റ്റാളുകളും പ്രവർത്തിക്കും. ഏട്ട് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ട വനിതകളും ഓക്സിലറി ഗ്രൂപ്പ്‌ അംഗങ്ങളും അവതരിപ്പിക്കുന്ന കലാ പരിപാടികളും അരങ്ങേറും. കുടുംബശ്രീ സൂക്ഷ്മ സംരംഭ യൂണിറ്റുകളുടെ ട്രേഡ് ഫെയറും മേളയോട് അനുബന്ധിച്ചുണ്ടാകും. കലാ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ള അയൽക്കൂട്ടം ഓക്സിലറി അംഗങ്ങൾ 9562089296,9526933097 എന്ന നമ്പറിൽ ബന്ധപ്പെടണം.. മേളയോട് അനുബന്ധിച്ചു ഫുഡ്‌ ഫോട്ടോഗ്രഫി മത്സരവും അരങ്ങേറും.