ഗ്രാമീണ എരിക്കുളം ജേതാക്കൾ

Monday 31 March 2025 8:10 PM IST

കാഞ്ഞങ്ങാട്: മടിക്കൈ കീക്കാംങ്കോട്ട് റെഡ് സ്റ്റാർ ക്ലബ്ബ് നടത്തിയ 33ാ മത് ജില്ലാതല സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു. വാശിയേറിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പ്രിയദർശനി ഒഴിഞ്ഞ വളപ്പിനെ പരാജയപ്പെടുത്തി ഗ്രാമീണ എരിക്കുളം ജേതാക്കളായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഫൈനൽ മത്സരം ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ക്യാഷ് അവാർഡ്, ട്രോളിംഗ് ട്രോഫി, സ്ഥിരം ട്രോഫി തുടങ്ങിയ സമ്മാനങ്ങളും വിതരണം ചെയ്തു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത ഫൈനൽ മത്സരത്തിൽ കളിക്കാരുമായി പരിചയപ്പെട്ടു. സംഘാടക സമിതി ചെയർമാൻ ബി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി പി.എം ഏരിയ കമ്മിറ്റി അംഗം ശശീന്ദ്രൻ മടിക്കൈ, കെ.പ്രഭാകരൻ എന്നിവർ സംസാരിച്ചു. കെ.മോഹനൻ സ്വാഗതം പറഞ്ഞു. സമ്മാന വിതരണ ചടങ്ങിൽ മടിക്കൈ പാലിയേറ്റീവ് സൊസൈറ്റിക്ക് ക്ലബ്ബ് രണ്ട് വാക്കറുകൾ നൽകി. സൊസൈറ്റി സെക്രട്ടറി ബി.ബാലൻ ഏറ്റുവാങ്ങി.