സെമിനാർ

Tuesday 01 April 2025 2:45 AM IST

തിരുവനന്തപുരം: ശ്രീനാരായണ ഗുരു-മഹാത്മാഗാന്ധി സംഗമത്തിന്റെ ശതാബ്ദി സ്മരണയിൽ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംഘടിപ്പിച്ച സെമിനാർ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.

ഗാന്ധിദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ.എം.സി ദിലീപ് കുമാർ അദ്ധ്യക്ഷനായി. കെ.എസ് ശബരിനാഥൻ,ജെ.എസ് അഖിൽ,ഡോ.അജിതൻ മേനോത്ത്,എം.എസ് ഗണേശൻ,കെ.ജി ബാബുരാജ്,മുൻ എം.എൽ.എ വട്ടിയൂർക്കാവ് രവി , ബിനു എസ്. ചക്കാലയിൽ, ഡോ. ഗോപി മോഹൻ,പനങ്ങോട്ടുകോണം വിജയൻ, ഡോ.പി. കൃഷ്ണകുമാർ,പി.സജീവ് കുമാർ,പി.പി വിജയകുമാർ,സജി തെക്കേത്തലയ്ക്കൽ,കെ.ജി.റെജി എന്നിവർ സംസാരിച്ചു.