കോൺഗ്രസ്‌ ഐക്യദാർഢ്യം

Monday 31 March 2025 11:22 PM IST

ചാരുംമൂട്: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിൽ നിരാഹാരം അനുഷ്ഠിക്കുന്ന ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചുനക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ ചുനക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി ഹരിപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനു ഉസ്മാൻ അധ്യക്ഷത വഹിച്ചു.

എസ്.സാദിഖ്, പി.എം.രവി, രാജു ചെറിയാൻ, നോവൽ രാജ്, ജേക്കബ് ജോർജ്, ഡോ. ഹരികുമാർ, മജീദ് ,ദിലീപ് ,റെജീന സലീം ,ഉഷാദേവി തുടങ്ങിയവർ സംസാരിച്ചു.