പാപപരിഹാര പ്രദക്ഷിണം

Tuesday 01 April 2025 1:24 AM IST

ആലപ്പുഴ : വിശുദ്ധവാര തീർത്ഥാടനകേന്ദ്രമായ പൂങ്കാവ് പള്ളിയിലേക്ക് 5, 6 ബ്ലോക്കുകളുടെ നേതൃത്വത്തിൽ ആണ്ട് തോറും ഇടവക വിശ്വാസികൾ നടത്തിവരാറുള്ള പാപപരിഹാര പ്രദക്ഷിണം തുമ്പോളി സെന്റ് മാർട്ടിൻ ഡി പോറസ് ചാപ്പലിൽ നിന്ന് നടന്നു. വികാരി ഫാ. സേവ്യർ ചിറമേൽ മുഖ്യ കാർമികനായി. സഹ വികാരിമാരായ ഫാ. സേവ്യർ ജിബിൻ കരിമ്പുറത്ത്, ഫാ. ജോസഫ് ബെനസ്റ്റ് ചക്കാലയ്ക്കൽ, ബ്രദർ ജോസഫ് സിറാജ് എന്നിവർ ദിവ്യ പൂജയിൽ പങ്കെടുത്തു. 14 ഇടങ്ങളിൽ പീഡാനുഭവ അനുസ്മരണ പ്രാർത്ഥനകൾ നടത്തി. ദേവാലയത്തിൽ എത്തിച്ചേർന്നശേഷം ഫാ. ആർതർ അറയ്ക്കൽ. വചനപ്രഘോഷണവും സമാപന ആശിർവാദവും നൽകി.