ലോക്കോ പൈലറ്റിനെ ആദരിച്ചു
Tuesday 01 April 2025 1:28 AM IST
ആലപ്പുഴ: റെയിൽവേ ട്രാക്കിൽ അപകടകരമായ നിലയിൽ വീണുകിടന്ന രണ്ടുപേരെ യാത്രയ്ക്കിടയിൽ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയ ലോക്കോ പൈലറ്റ് അൻവർ ഹുസൈനെ ആദരിച്ചു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു, ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.പി.ജെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. സുനിൽ ജോർജ്, അഡ്വ.ഉസ്മാൻ, ഷഫീക് പാലിയേറ്റീവ്, ടോമിച്ചൻ മേത്തശ്ശേരിൽ, ഒ.കെ.ഷെഫീക്, വയലാർ ലത്തീഫ്, എ.ഷൗക്കത്ത്, സി.സുഭാഷ്, അനിൽ മാത്യു, ബെന്നി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.