എടത്വായിലും മുടി മുറിച്ച് ആശമാർ

Tuesday 01 April 2025 1:34 AM IST

ആലപ്പുഴ: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തുന്ന അനിശ്ചിത കാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എടത്വാ തലവടിയിലും മുടിമുറിച്ച് പ്രതിഷേധം. തലവടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ തലവടി യൂണിറ്റിന്റെ നേതൃത്വത്തിൽ 17 ആശാ വർക്കർമാർ മുടി മുറിച്ചത്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തഗം അജിത് കുമാർ പിഷാരത്ത് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കൺവീനർ ഇന്ദിര അനിൽകുമാർ, കോഓർഡിനേറ്റർ സുജ തോമസ്,പ്രസിഡന്റ് സ്നേഹമ്മ സാബു, വൈസ് പ്രസിഡന്റ് സതി വിനോദ്, ആശ പ്രസാദ്, ശ്യാമള പൊന്നപ്പൻ, കൊച്ചുമോൾ സജി, ജ്യോതി പ്രസാദ് എന്നിവർ നേതൃത്വം നൽകി.

 ആ​ശ​മാ​രോ​ടു​ള്ള​ ​ക്രൂ​രത കേ​ര​ള​ത്തെ​ ​ല​ജ്ജി​പ്പി​ക്കു​ന്നു

ആ​ശ​മാ​രോ​ടു​ള്ള​ ​സ​ർ​ക്കാ​രി​ന്റെ​ ​ക്രൂ​ര​ത​ ​കേ​ര​ള​ത്തെ​ ​ല​ജ്ജി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ​ബി.​ജെ.​പി​ ​മു​ൻ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​മ​ന​സാ​ക്ഷി​യു​ള്ള​വ​ർ​ക്ക് ​ആ​ശ​മാ​രെ​ ​പി​ന്തു​ണ​ ​ന​ൽ​കാ​തി​രി​ക്കാ​നാ​വി​ല്ല.​ ​ആ​ശ​മാ​രു​ടെ​ ​മു​ടി​മു​റി​ക്ക​ൽ​ ​സ​മ​ര​ത്തി​ന് ​പി​ന്തു​ണ​യു​മാ​യെ​ത്തി​യ​താ​യി​രു​ന്നു​ ​കെ.​ ​സു​രേ​ന്ദ്ര​ൻ.
50​ ​ദി​വ​സ​മാ​യി​ ​തു​ട​രു​ന്ന​ ​സ​മ​ര​ത്തെ​ ​അ​വ​ഗ​ണി​ക്കു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​മ​നഃ​സാ​ക്ഷി​യി​ല്ല.​ ​സ​ർ​ക്കാ​രി​ന്റെ​ ​ധൂ​ർ​ത്തൊ​ഴി​വാ​ക്കി​യാ​ൽ​ ​ആ​ശ​മാ​രു​ടെ​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്കാം.​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​സ്ത്രീ​ക​ളു​ടെ​ ​സ​മ​ര​ത്തെ​ ​തി​രി​ഞ്ഞു​നോ​ക്കാ​ത്ത​ത് ​ഞെ​ട്ടി​ക്കു​ന്ന​താ​ണ്.​ ​ജ​നം​ ​ഇ​തി​നെ​ല്ലാം​ ​മ​റു​പ​ടി​ ​ന​ൽ​കു​മെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​ബി.​ജെ.​പി​ ​തി​രു​വ​ന​ന്ത​പു​രം​ ​സി​റ്റി​ ​ജി​ല്ലാ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ക​ര​മ​ന​ ​ജ​യ​ൻ,​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​ ​സു​ധീ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.