എമ്പുരാൻ റീ എഡിറ്റിംഗിനെതിരെ ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസനാധിപൻ

Tuesday 01 April 2025 1:36 AM IST

തൃശൂർ: എമ്പുരാൻ റീ എഡിറ്റിംഗിനെതിരെ ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്. എമ്പുരാൻ സിനിമയെ കൊന്നു എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. "ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു, ബാബറി മസ്ജിദ് തകർത്തു. ഇപ്പോൾ ഒരു സിനിമയെ കൊന്നു. കൊലപാതകങ്ങൾ തുടരുന്നു". എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.

 സിനിമയെ സിനിമയായി കാണണം: ആസിഫ് അലി

സിനിമയെ സിനിമയായി കാണണമെന്നാണ് വ്യക്തിപരമായ കാഴ്ചപ്പാടെന്ന് നടൻ ആസിഫ് അലി. സിനിമാ ആസ്വാദനത്തിന് വേണ്ടിയുള്ളതാണ്. സിനിമയോ ചുറ്റുപാടുമുള്ള എന്തുമായിക്കോട്ടെ, നമ്മളെ സ്വാധീനിക്കേണ്ടത് എന്തെന്ന് നമ്മൾ തിരഞ്ഞെടുക്കണം. ന്യായത്തിന്റെ ഭാഗത്താണ് നിൽക്കുന്നത്. വരും വരായ്കകൾ ഓർക്കാതെ ഉണ്ടാകുന്ന പ്രതികരണങ്ങൾ വലിയ പ്രശ്നങ്ങളുണ്ടാക്കും. നേരിട്ട് അഭിപ്രായം പറയാൻ ധൈര്യമില്ലാത്തവർ എപ്പോഴും ഒളിച്ചിരുന്ന് കല്ലെറിയും. അതിന്റെ വകഭേദങ്ങളാണ് കാണുന്നത്. സമൂഹമാദ്ധ്യമ ആക്രമണവും അതുണ്ടാക്കുന്ന വിഷമവും അനുഭവിച്ചാലേ മനസിലാകൂ.

 മോ​ഹ​ൻ​ലാ​ൽ​ ​ഫാ​ൻ​സ് ​അ​സോസിയേഷൻ സെ​ക്ര​ട്ട​റി​ ​രാ​ജി​വ​ച്ചു

എ​മ്പു​രാ​ൻ​ ​സി​നി​മാ​വി​വാ​ദ​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഖേ​ദം​ ​പ്ര​ക​ടി​പ്പി​ച്ച​തി​ന് ​പി​ന്നാ​ലെ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഫാ​ൻ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​രാ​ജി​വ​ച്ചു.​ ​ആ​ൾ​ ​കേ​ര​ള​ ​മോ​ഹ​ൻ​ലാ​ൽ​ ​ഫാ​ൻ​സ് ​ആ​ന്റ് ​ക​ൾ​ച്ച​റ​ൽ​ ​വെ​ൽ​ഫ​യ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ബി​നു​രാ​ജ് ​ആ​ണ് ​സെ​ക്ര​ട്ട​റി​ ​സ്ഥാ​നം​ ​രാ​ജി​വ​യ്ക്കു​ന്ന​താ​യി​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റി​ട്ട​ത്.​ ​രാ​ജി​യു​ടെ​ ​കാ​ര​ണം​ ​വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ല.​ ​രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്നും​ ​ഇ​തു​വ​രെ​ ​ക​ട്ട​യ്ക്ക് ​നി​ന്ന​വ​ർ​ക്ക് ​ന​ന്ദി​യെ​ന്നു​മാ​ണ് ​കു​റി​പ്പ്.

 സു​പ്രി​യ​ ​മേ​നോ​ൻ​ ​അ​ർ​ബൻ ന​ക്സ​ൽ:ബി.​ഗോ​പാ​ല​കൃ​ഷ്ണൻ

സു​പ്രി​യ​ ​മേ​നോ​ൻ​ ​അ​ർ​ബ​ൻ​ ​ന​ക്‌​സ​ലെ​ന്നും,​ ​മ​രു​മോ​ളെ​ ​മ​ല്ലി​ക​ ​സു​കു​മാ​ര​ൻ​ ​നി​ല​യ്ക്ക് ​നി​റു​ത്ത​ണ​മെ​ന്ന​ ​വി​വാ​ദ​ ​പ​രാ​മ​ർ​ശ​വു​മാ​യി​ ​ബി.​ജെ.​പി​ ​നേ​താ​വ് ​അ​ഡ്വ.​ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ.​ആ​ശാ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​പി​ന്തു​ണ​ ​ന​ൽ​കി​ ​അ​ങ്ക​മാ​ലി​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പ​രി​പാ​ടി​യി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​എ​മ്പു​രാ​ൻ​ ​വി​വാ​ദ​ത്തി​ൽ​ ​പോ​സ്റ്റി​ട്ട​ ​മ​ല്ലി​ക​ ​സു​കു​മാ​ര​ൻ​ ​ആ​ദ്യം​ ​മ​രു​മ​ക​ളെ​ ​നി​ല​യ്ക്ക് ​നി​റു​ത്ത​ണം.​മോ​ഹ​ൻ​ലാ​ലി​നെ​ ​പ​രോ​ക്ഷ​മാ​യും​ ​മേ​ജ​ർ​ ​ര​വി​യെ​ ​പ്ര​ത്യ​ക്ഷ​മാ​യും​ ​എ​തി​ർ​ത്താ​ണ് ​മ​ല്ലി​ക​ ​സു​കു​മാ​ര​ൻ​ ​പോ​സ്റ്റി​ട്ട​ത്.​'​മ​ല്ലി​ക​ ​സു​കു​മാ​ര​നോ​ട് ​ബി.​ജെ.​പി​ക്ക് ​ഒ​ന്നേ​ ​പ​റ​യാ​നു​ള്ളൂ.​വീ​ട്ടി​ൽ​ ​അ​ർ​ബ​ൻ​ ​ന​ക്‌​സ​ലൈ​റ്റാ​യ​ ​മ​രു​മ​ക​ളെ​ ​നേ​രെ​ ​നി​റു​ത്ത​ണം.​ത​ര​ത്തി​ൽ​പ്പോ​യി​ ​ക​ളി​ക്കെ​ടാ,​എ​ന്നാ​ണ് ​അ​വ​ർ​ ​പോ​സ്റ്റി​ട്ട​ത്'.​ചി​ത്ര​ത്തി​ന് ​അ​നു​കൂ​ല​മാ​യി​ ​പ്ര​തി​ക​രി​ച്ച​ ​മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി​യും​ ​സി.​പി.​ഐ​ ​നേ​താ​വ് ​ബി​നോ​യ് ​വി​ശ്വ​വും​ ​ച​ല​ച്ചി​ത്ര​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ബു​ദ്ധി​മു​ട്ട​ല്ല,​ആ​ശാ​ ​വ​ർ​ക്ക​ർ​മാ​രു​ടെ​ ​പ്ര​ശ്‌​ന​മാ​ണ് ​കാ​ണേ​ണ്ട​തെ​ന്നും​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​പ്ര​തി​ക​രി​ച്ചു.