ഉപദേശിച്ച് മുഖ്യമന്ത്രി, കാലിൽതൊട്ട് വണങ്ങി അവതാരക

Tuesday 01 April 2025 1:42 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​സം​ഗ​ത്തി​നി​ടെ​ ​മൈ​ക്കി​ൽ​ത​ട്ടി​ ​ഒ​ച്ച​യു​ണ്ടാ​ക്ക​രു​തെ​ന്ന് ​അ​വ​താ​രക​യ്ക്ക് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​സ്നേ​ഹോ​പ​ദേ​ശം.​ ​പി​ന്നാ​ലെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​കാ​ലി​ൽ​ ​തൊ​ട്ടു​വ​ണ​ങ്ങി​ ​അ​വ​താ​രക.​ ​ശാ​സ്ത​മം​ഗ​ലം​ ​ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മം​ ​ആ​ശു​പ​ത്രി​യു​ടെ​ ​ഭാ​ഗ​മാ​യ​ ​ശ്രീ​ശാ​ര​ദാ​ ​കോ​ളേ​ജ് ​ഒ​ഫ് ​ന​ഴ്സിം​ഗി​ന് ​നെ​ട്ട​യ​ത്ത് ​നി​ർ​മ്മി​ച്ച​ ​മ​ന്ദി​ര​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലാ​യി​രു​ന്നു​ ​ഇ​ത്. മു​ഖ്യ​മ​ന്ത്രി​ ​പ്ര​സം​ഗി​ക്കു​ന്ന​തി​ന് ​തൊ​ട്ടു​പി​ന്നി​ലാ​യി​രു​ന്നു​ ​അ​വ​താ​രക​ ​നി​ന്ന​ത്.​ ​കൈ​യി​ൽ​ ​കോ​ഡ​‌്ല​സ് ​മൈ​ക്കു​മു​ണ്ടാ​യി​രു​ന്നു.​ ​പ്ര​സം​ഗ​ത്തി​ന് ​മു​ഖ്യ​മ​ന്ത്രി​യെ​ ​ക്ഷ​ണി​ച്ച​ശേ​ഷം​ ​കോ​ഡ്ല​സ് ​മൈ​ക്ക് ​ഓ​ഫാ​ക്കാ​ൻ​ ​അ​വ​താ​രക​ ​മ​റ​ന്നു.​ ​ഇ​തോ​ടെ​ ​കൈ​ ​അ​ന​ക്കു​മ്പോ​ഴു​ള്ള​ ​ശ​ബ്ദം,​ ​പേ​പ്പ​റു​ക​ളു​ടെ​ ​ച​ല​നം​ ​ഇ​തെ​ല്ലാം​ ​ഇ​ട​യ്ക്കി​ടെ​ ​മു​ഴ​ങ്ങി. പ്ര​സം​ഗ​ത്തി​ന് ​ശേ​ഷം​ ​ഇ​രി​പ്പി​ട​ത്തി​ലെ​ത്തി​യ​ ​മു​ഖ്യ​മ​ന്ത്രി​ ​അ​വ​താ​രക​യെ​ ​അ​ടു​ത്തേ​ക്ക് ​വി​ളി​ച്ച് ​ഇ​നി​ ​സം​സാ​രി​ക്കു​മ്പോ​ൾ​ ​മൈ​ക്കി​ലി​ട്ട് ​ത​ട്ട​രു​തെ​ന്ന് ​സ്നേ​ഹ​ത്തോ​ടെ​ ​ഉ​പ​ദേ​ശി​ച്ചു.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വാ​ക്കു​ക​ൾ​ ​കേ​ട്ട​ ​അ​വ​താ​രക​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കാ​ലി​ൽ​ ​തൊ​ട്ട് ​വ​ണ​ങ്ങി.​ ​കൈ​യു​യ​ർ​ത്തി​ ​മു​ഖ്യ​മ​ന്ത്രി​ ​അ​നു​ഗ്ര​ഹി​ച്ചു.