കന്യകാത്വ പരിശോധ മൗലികാവകാശ ലംഘനം

Tuesday 01 April 2025 12:11 AM IST

റായ്‌പൂർ: കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് ചത്തീസ്ഗഡ് ഹൈകോടതി. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നും കന്യകാത്വ പരിശോധ വേണമെന്നും ആവശ്യപ്പെട്ട് യുവാവ് സമർമിച്ച ഹർജി തള്ളിയാണ് ജസ്റ്റിസ് അരവിന്ദ്‌കുമാറിന്റെ നിരീക്ഷണം. സ്ത്രീകളുടെ സ്വകാര്യതയ്ക്കും എതിരാണെന്ന് കോടതി പറഞ്ഞു.

2023 ഏപ്രിൽ 30ന് വിവാഹിനായ യുവാവിന് ബലഹീനതയുള്ളതിനാൽ ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താൽ യുവതി വിവാഹ മോചനത്തിന് കുടുംബ കോടതിയെ സമീപിച്ചു. ഭർത്താവിൽ നിന്ന് മാസം 20,000 രൂപ ജീവനാംശവും ആവശ്യപ്പെട്ടു. പിന്നാലെ,​ ഭാര്യക്ക് സഹോദരീ ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്നും കന്യകാത്വ പരിശോധന നടത്തണമെന്നും യുവാവ് പരാതി നൽകി. കുടുംബ കോടതി അപേക്ഷ നിരസിച്ചതോടെയാണ് ഹൈകോടതിയിൽ എത്തിയത്.