വനിതാ മാവോയിസ്റ്റ് നേതാവിനെ വധിച്ചു
Tuesday 01 April 2025 12:15 AM IST
റായ്പൂർ: ഛത്തീസ്ഗഡിലെ ദന്ദേവാഡയിൽ വനിതാ മാവോയിസ്റ്റ് നേതാവ് രേണുക പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊലപ്പെട്ടു. സർക്കാർ 25 ലക്ഷം വിലയിട്ട നേതാവാണ് രേണുക എന്ന ബാനു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. വനത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു. ഏതാനും പേർക്ക് പരിക്കുമേറ്റു. കഴിഞ്ഞ ദിവസം 18 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സ്ഥലത്തിന് സമീപത്തായിരുന്നു ഇന്നലത്തെ ഏറ്റുമുട്ടൽ.