ത്രിശതോത്തര രജത ജൂബിലി
Tuesday 01 April 2025 12:15 AM IST
തൃശൂർ: അർണോസ് പാതിരി ഭാരത പ്രവേശനം ത്രിശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വേലൂർ സെന്റ് സേവിയർ ഫൊറോന പള്ളിയിൽ നടന്ന പൊതുസമ്മേളനം അതിരൂപത വികാരി ജനറൽ മോൺ. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. റാഫേൽ താണിശ്ശേരി അദ്ധ്യക്ഷനായി. കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർപേഴ്‌സൺ പുഷ്പവതി പൊയ്പ്പാടത്ത്, അർണോസ് അക്കാഡമി ഡയറക്ടർ ഫാ. ജോർജ് തേനാടിക്കുളം, വിൻസന്റ് പാടൂർ ചാലയ്ക്കൽ, ലീന ആന്റണി, പി.പി.യേശുദാസ്, ഫാ. ജിജി മാളിയേക്കൽ, സാബു കുറ്റിക്കാട്ട് എന്നിവർ പ്രസംഗിച്ചു. പുത്തൻപാന ആലാപന മത്സരം, വിവിധ കലാപരിപാടികൾ എന്നിവയിലെ വിജയികൾക്ക് വികാരി ജനറൽ സമ്മാനദാനം നടത്തി.