ഡോ. ആർസുവിന് പുരസ്കാരം നൽകി
Tuesday 01 April 2025 12:17 AM IST
തൃശൂർ: തെലങ്കാനയിലെ കവിയും പണ്ഡിതനുമായിരുന്ന നരസിംഹ ശാസ്ത്രിയുടെ സ്മരണാർത്ഥമുള്ള പുരസ്‌കാരം വിവർത്തകനും ഹിന്ദി സാഹിത്യകാരനുമായ ഭാഷാ സമന്വയ വേദി അദ്ധ്യക്ഷൻ ഡോ. ആർസുവിന് സമ്മാനിച്ചു. ഡിസംബറിൽ നടന്ന മൂന്നാം ദക്ഷിണേന്ത്യൻ ഹിന്ദി സാഹിത്യ സമ്മേളനത്തിൽ പ്രഖ്യാപിച്ച പുരസ്‌കാരമാണ് അദ്ദേഹത്തിനു നൽകിയത്.
വികൽപ് തൃശൂരിന്റെ നേതൃത്വത്തിൽ പുതൂർക്കര വികൽപ് ഭവനിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഹിന്ദി ദളിത് സാഹിത്യകാരി സുശീലാ ടാക്ഭൗരേ ആർസുവിന് പുരസ്‌കാരം സമ്മാനിച്ചു. വികൽപ് പ്രസിഡന്റ് ഡോ. കെ.എം.ജയകൃഷ്ണൻ അദ്ധ്യക്ഷനായി. സുശീലാ ടാക്ഭൗരേ, ഡോ. വി.ജി.ഗോപാലകൃഷ്ണൻ, ഡോ. ബി.വിജയകുമാർ, ഡോ. എസ്.മഹേഷ് സംസാരിച്ചു. സെക്രട്ടറി ഡോ. പി.ആർ.രമ്യ സ്വാഗതവും കെ.വി.ആതിഷ് നന്ദിയും പറഞ്ഞു.