കോടികളുടെ തിരിമറി: ഫ്രാൻസ് പ്രതിപക്ഷ നേതാവ് ജയിലിലേക്ക്
Tuesday 01 April 2025 12:57 AM IST
പാരീസ്: യൂറോപ്യൻ പാർലമെന്റിന്റെ പണം സ്വന്തം പാർട്ടിക്കാർക്കും പേഴ്സണൽ സ്റ്റാഫിനും ശമ്പളം നൽകാൻ ഉപയോഗിച്ച കേസിൽ ഫ്രാൻസിലെ പ്രതിപക്ഷ നേതാവ് മരീൻ ലെ പെൻ കുറ്റക്കാരി. 4 വർഷം തടവു ശിക്ഷയും ഒരു ലക്ഷം യൂറോയുമാണ് പിഴയും പാരീസ് ക്രിമിനൽ കോടതി ജഡ്‌ജി വിധിച്ചത്. 5 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ഇതോടെ 2027ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മരീനിനു കഴിയാതെയാകും. മരീനിന്റെ നാഷണൽ റാലി പാർട്ടിയുടെ 9 യറോപ്യൻ പാർലമെന്റ് അംഗങ്ങളും 12 സ്റ്റാഫംഗങ്ങളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. മരീൻ 4 കോടി 39 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് കണ്ടെത്തൽ. നേതാക്കളെല്ലാം ചേർന്ന് 27.76 കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് പ്രോസിക്യൂഷന്റെ വാദം.