മൊബൈൽ ഷോപ്പിൽ കവർച്ച: 30 ലക്ഷം രൂപയുടെ നഷ്ടം

Tuesday 01 April 2025 1:53 AM IST

തലോർ : തൃശൂർ റോഡിൽ തലോർ ജംഗ്ഷനടുത്തുള്ള അഫാപ മൊബൈൽ ഷോപ്പിൽ കവർച്ച. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് വെളുത്ത മാരുതി സ്വിഫ്‌റ്റ് കാറിലെത്തിയ രണ്ടുപേർ കവർച്ച നടത്തിയത്. കടയുടെ മുൻവശത്തെ സി.സി.ടി.വി ക്യാമറ നശിപ്പിച്ച ശേഷം ഷട്ടറിന്റെ ലോക്ക് അറുത്തുമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകയറിയത്.

ഷെൽഫുകളിൽ സൂക്ഷിച്ചിരുന്ന സ്മാർട്ട് ഫോണുകൾ, ലാപ്പ് ടോപ്പുകൾ, മേശയിൽ സൂക്ഷിച്ചിരുന്ന പണം എന്നിവ നഷ്ടപെട്ടു. ഷെൽഫിൽ നിന്നും ഫോണും ലാപ്‌ടോപ്പും രണ്ട് ചാക്കുകളിലാക്കിയാണ് കടത്തിയത്. മോഷ്ടാക്കൾ ഇരുവരും മഖം മറച്ചിട്ടുണ്ട്. കടയുടെ ഉൾവശത്തെ ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞു. പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.