ഭാരവാഹികൾ ചുമതലയേറ്റു

Wednesday 02 April 2025 12:39 AM IST

കല്ലറ : ഐ.എൻ.ടി.യു.സി കല്ലറ മണ്ഡലം ഭാരവാഹികളുടെ ചുമതലയേറ്റെടുക്കലും, തൊഴിലാളി കർമ്മസേന രൂപീകരണവും

ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിറിയക്ക് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പി വി പ്രസാദ്, ടി എം മനോജ്, എം വി മനോജ്, പി വി സുരേന്ദ്രൻ, വി ടി ജെയിംസ്, ചിത്രാംഗദൻ, സുരേഷ്‌കുമാർ വെച്ചൂർ, ടി ആർ.ശശികുമാർ, കെ എൻവേണുഗോപാൽ, പി ഡി രേണുകൻ, പി കെ ഉത്തമൻ, സി കെ ഗോപിനാഥൻ, ജോർജ് വർഗീസ്, പ്രവീൺ കുമാർ, റെജിമോൻ മറ്റം, എൻ കെ മോഹനൻ, എന്നിവർ സംസാരിച്ചു. ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം വാസുദേവ ശർമയിൽ നിന്ന് സ്വീകരിച്ച് ഫിലിപ്പ് ജോസഫ് നിർവഹിച്ചു.