സിംഗപ്പൂരിൽ അവധി ആഘോഷിച്ച് 'ടിനോവ'

Wednesday 02 April 2025 3:34 AM IST

സിംഗപ്പൂരിൽ അവധി ആഘോഷിക്കുകയാണ് നടൻ ടൊവിനോ തോമസ്. ഭാര്യ ലിഡിയ മക്കളായ ഇസ, ടഹാൻ എന്നിവരും ഒപ്പമുണ്ട്.

സിംഗപ്പൂർ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ ടൊവിനോ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു.

എമ്പുരാൻ വൻതരംഗം തീർക്കുമ്പോഴാണ് ടൊവിനോയുടെ യാത്ര. ഞങ്ങളുടെ 'ടിനോവ' അല്ലേ എന്നാണ് ആരാധകരുടെ കമന്റ്. എമ്പുരാൻ പ്രൊമോഷനിടയ്ക്ക് ടൊവിനോയ്ക്കു വീണു കിട്ടിയ പേരാണ് ടിനോവ.

എമ്പുരാന്റെ കൊച്ചി പ്രൊമോഷനിടെ നിർമ്മാതാവായ ഗേകുലം ഗോപാലൻ ആണ് ടൊവിനോ എന്ന പേര് തെറ്റി ടിനോവ എന്നു വിളിച്ചത്. തെറ്റിപ്പോയി എന്നു മനസ്സിലാക്കി ഉടൻതന്നെ തിരുത്തുകയും ചെയ്തു. എന്നാൽ അതോടെ ആരാധകരിൽ ഒരു കൂട്ടർ ടിനോവ എന്ന പേര് ഏറ്റെടുത്തു. അതേസമയം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട ആണ് ടൊവിനോയുടെ പുതിയ റിലീസ്.

മേയ് 10 ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, തമിഴ് സംവിധായകനും നടനുമായ ചേരൻ എന്നിവരും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിയംവദ കൃഷ്ണൻ ആണ് നായിക.