ആശാ ഇൻസെന്റീവ് കേന്ദ്രം കൂട്ടിയേക്കും

Wednesday 02 April 2025 1:22 AM IST

ന്യൂഡൽഹി: ആശാവർക്കർമാരുടെ ഇൻസെന്റീവ് വർദ്ധിപ്പിക്കുന്നതിൽ അടക്കം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി നടന്ന കൂടിക്കാഴ്ച പോസിറ്രീവെന്ന് ആരോഗ്യമന്ത്രി വീണാജോർജ് ഡൽഹിയിൽ പറഞ്ഞു. കേരളത്തിന് എയിംസ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി. ഓൺലൈൻ മരുന്ന് വില്പനയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായി.

ഇൻസെന്റീവ് ഉയർത്തുന്നത് കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെന്നും പരിശോധിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. 2023 - 2024 വർഷത്തെ കുടിശ്ശിക വിഷയവും പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചു. ആശാവർക്കർമാർക്ക് വേണ്ടി വിശദമായി സംസാരിച്ചു.

ആശാവർക്കർമാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് മുൻപും താൻ പറഞ്ഞത്. സമരം പിൻവലിക്കണമെന്നാണ് നിലപാട്. സന്നദ്ധ സേവകർ എന്നത് മാറ്റി തൊഴിലാളികളായി പ്രഖ്യാപിക്കുന്നതിൽ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടത്. കേന്ദ്രവുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ ആശാ വർക്കർമാരെ അറിയിക്കും. എല്ലാവരുമായി ചർച്ച നടത്തണമെന്ന് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ ചർച്ചയുണ്ടാകും.

 ആ​ശാ​സ​മ​ര​ത്തി​ന് പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ച് ഐ.​എ​ൻ.​ടി.​യു.​സി

ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ​ ​സ​മ​ര​ത്തി​ന് ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ച് ​ഐ.​എ​ൻ.​ടി.​യു.​സി.​ ​ആ​ശാ​സ​മ​രം​ ​അ​ൻ​പ​ത്തി​യൊ​ന്നാം​ ​ദി​വ​സ​ത്തി​ൽ​ ​എ​ത്തി​യ​പ്പോ​ഴാ​ണി​ത്.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​നാ​ളെ​ ​ആ​ശ​മാ​രു​ടെ​ ​സ​മ​ര​പ്പ​ന്ത​ൽ​ ​സ​ന്ദ​ർ​ശി​ക്കും.​ ​തു​ട​ക്കം​ ​മു​ത​ൽ​ ​സ​മ​ര​ത്തെ​ ​എ​തി​ർ​ക്കു​ന്ന​ ​നി​ല​പാ​ടാ​യി​രു​ന്നു​ ​ഐ.​എ​ൻ.​ടി.​യു.​സി​യു​ടേ​ത്.​ ​കോ​ൺ​ഗ്ര​സി​ൽ​ ​നി​ന്നു​ണ്ടാ​യ​ ​ക​ടു​ത്ത​ ​സ​മ്മ​ർ​ദ്ദ​മാ​ണ് ​നി​ല​പാ​ട് ​മാ​റ്റ​ത്തി​ന് ​പി​ന്നി​ൽ.

പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​രേ​ഖാ​മൂ​ലം​ ​ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചും​ ​സം​ഘ​ട​നാ​ ​ചു​മ​ത​ല​യു​ള്ള​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​വേ​ണു​ഗോ​പാ​ലി​ന്റെ​ ​അ​ഭ്യ​ർ​ത്ഥ​ന​ ​മാ​നി​ച്ചും​ ​ഐ.​എ​ൻ.​ടി.​യു.​സി​ ​സ​മ​ര​ത്തെ​ ​പി​ന്തു​ണ​യ്ക്കു​ന്നു​ ​എ​ന്ന് ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​അ​റി​യി​ച്ചു.​ ​അ​തേ​സ​മ​യം,​ ​സ​മ​ര​ത്തി​ന് ​ആ​ധാ​ര​മാ​യി​ ​ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ ​ആ​വ​ശ്യ​ങ്ങ​ളി​ൽ​ ​തൊ​ഴി​ലാ​ളി​ ​താ​ത്പ​ര്യ​പ​ര​മാ​യി​ ​വി​യോ​ജി​പ്പു​ണ്ടെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.

മു​ഴു​വ​ൻ​ ​സം​ഘ​ട​ന​ക​ളേ​യും​ ​കേ​ന്ദ്ര​ ​ട്രേ​ഡ് ​യൂ​ണി​യ​ൻ​ ​നേ​താ​ക്ക​ളെ​യും​ ​ക്ഷ​ണി​ച്ച് ​ച​ർ​ച്ച​യ്ക്ക് ​വേ​ദി​യൊ​രു​ക്കി​ ​ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ​ ​പ്ര​ശ്ന​ത്തി​ന് ​പ​രി​ഹാ​രം​ ​കാ​ണ​ണ​മെ​ന്ന് ​ച​ന്ദ്ര​ശേ​ഖ​രൻ സ​ർ​ക്കാ​രി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.

 ച​ർ​ച്ച​ ​സ്വ​ഗ​തം​ ​ചെ​യ്ത് ​ആ​ശ​മാർ

​ആ​ശ​ ​വ​ർ​ക്ക​ർ​മാ​രു​ടെ​ ​ആ​വ​ശ്യ​ങ്ങ​ളി​ൽ​ ​ഉ​ട​നെ​ ​ച​ർ​ച്ച​ ​ന​ട​ത്തു​മെ​ന്ന​ ​ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ​ ​നി​ല​പാ​ട് ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്ന​താ​യി​ ​കേ​ര​ള​ ​ആ​ശ​ ​ഹെ​ൽ​ത്ത് ​വ​ർ​ക്കേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​നേ​താ​ക്ക​ൾ.​ ​ഓ​ണ​റേ​റി​യം​ ​വ​ർ​ദ്ധ​ന,​ ​വി​ര​മി​ക്ക​ൽ​ ​ആ​നു​കൂ​ല്യം​ ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​നു​കൂ​ല​ ​നി​ല​പാ​ട് ​ഉ​ണ്ടാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ൻ്റ് ​വി.​കെ​ ​സ​ദാ​ന​ന്ദ​ൻ​ ​പ​റ​ഞ്ഞു.