പ്ലസ്‌വൺ വിദ്യാർത്ഥിനി പ്രസവിച്ചതോടെ കുഞ്ഞിന്റെ അച്ഛനായ സഹപാഠി മുങ്ങി; ഒടുവിൽ അറസ്റ്റ്
Wednesday 02 April 2025 10:26 AM IST
ആലപ്പുഴ: പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ കാമുകനായ സഹപാഠി അറസ്റ്റിൽ. ആലപ്പുഴയിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് സഹപാഠിയിൽ നിന്ന് ഗർഭം ധരിച്ചത്.
ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽവച്ച് കഴിഞ്ഞ മാസമാണ് പെൺകുട്ടി പ്രസവിച്ചത്. കാമുകി പ്രസവിച്ചെന്നറിഞ്ഞതോടെ പേടിച്ചുപോയ കാമുകൻ ഒളിവിൽ പോയി. ദിവസങ്ങൾക്ക് ശേഷം കാമുകിയേയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയതോടെയാണ് അഴിക്കുള്ളിലായത്. പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.
സമാനമായ റിപ്പോർട്ടുകൾ കൂടിവരികയാണ്. അടുത്തിടെ കൊല്ലത്ത് പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്നായിരുന്നു പെൺകുട്ടി ആദ്യം പറഞ്ഞിരുന്നത്. തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗർഭിണിയായെന്നുമൊക്കെയായിരുന്നു പെൺകുട്ടി പറഞ്ഞിരുന്നത്.