അമ്മ മലയാളം സാഹിത്യവേദി
Thursday 03 April 2025 6:27 AM IST
ശ്രീകാര്യം:അമ്മ മലയാളം സാഹിത്യ വേദിയുടെ പ്രഥമ പി.റഷീദ്ഖാൻ സ്മാരക സാഹിത്യ പുരസ്കാരം മലപ്പുറം മഞ്ചേരി സ്വദേശിനി ഖദീജ ഉണ്ണിയമ്പത്തിന് സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ നൽകി.ശ്രീകാര്യം കരിമ്പുക്കോണം മുടിപ്പുര ദേവീക്ഷേത്ര ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.അമ്മ മലയാളം സാഹിത്യവേദി പ്രസിഡന്റ് മോഹൻ ഡി.കല്ലമ്പള്ളി അദ്ധ്യക്ഷത വഹിച്ചു.ഫൽഗുണൻവടവുകോട്,സുനിൽ കല്ലംപള്ളി,അഡ്വ.പി.സലിംഖാൻ,പി.ജി.സദാനന്ദൻ,എസ്.ശിവകുമാർ,ഡോ.ഇന്ദുലേഖ,രശ്മി ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.