'ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കും, ഒപ്പം വന്നില്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണി'

Wednesday 02 April 2025 6:30 PM IST

തന്റെ മുന്‍ പങ്കാളിയും റാപ്പറുമായ ഓഫ്‌സെറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക കാര്‍ഡി ബി. ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടതിന് നിരന്തരം ഭീഷണി മുഴക്കുകയാണെന്നാണ് ഗായികയുടെ ആരോപണം. സമൂഹമാദ്ധ്യമങ്ങളില്‍ നിരന്തരം സന്ദേശങ്ങള്‍ അയച്ച് തന്നെ ബുദ്ധിമുട്ടിക്കുകയാണ് ഓഫ്‌സെറ്റെന്നാണ് കാര്‍ഡി പറയുന്നത്. ഇരുവരും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിയുന്നതിന്റെ നിയമനടപടികള്‍ കോടതിയില്‍ പുരോഗമിക്കുകയാണ്.

ഓഫ്‌സെറ്റും താനും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നാണ് പ്രധാന ഭീഷണി. തന്റെ പല കൂട്ടുകാരേയും ബന്ധപ്പെടുകയും അവരോട് കാര്‍ഡിയുമായി കിടക്ക പങ്കിടുന്ന ദൃശ്യങ്ങള്‍ അയച്ച് തരാമെന്ന് പറയുകയും ചെയ്യുന്നതാണ് ഇപ്പോള്‍ ഓഫ്‌സെറ്റ് പ്രധാന പതിവാക്കിയിരിക്കുന്നത്. തനിക്കൊപ്പം ജീവിക്കാന്‍ മടങ്ങിയെത്തിയില്ലെങ്കില്‍ കൊന്നുകളയുമെന്നും അതുകഴിഞ്ഞ് താനും ആത്മഹത്യ ചെയ്യും എന്നുമെല്ലാമാണ് ഭീഷണിയെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ കാര്‍ഡി പറയുന്നത്.

വേര്‍പിരിയാന്‍ തയ്യാറല്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. തന്റെ ജീവിതത്തിലേക്കു തിരികെ ചെല്ലണമെന്നും ഒരുമിച്ചു ജീവിക്കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് ഓഫ്‌സെറ്റ് നിരന്തരം മെസേജുകള്‍ അയയ്ക്കാറുണ്ടെന്ന് കാര്‍ഡി ബി പറയുന്നു. വിസമ്മതിക്കുമ്പോള്‍ വീണ്ടും ഭീഷണി സ്വരം ഉയര്‍ത്തുമെന്നും ഗായിക ആരോപിച്ചു. ഞാന്‍ വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോഴൊക്കെ ഓഫ്‌സെറ്റ് എന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കാറുണ്ട്. എന്റെ ആത്മാഭിമാനത്തെ തകര്‍ക്കും വിധം അയാള്‍ എനിക്കു മെസേജുകള്‍ അയയ്ക്കുന്നു.

സത്യം പറഞ്ഞാല്‍ എനിക്ക് മടുത്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതേ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.' കാര്‍ഡി ബി പറഞ്ഞു.

നിവൃത്തിയില്ലാതെ വന്നപ്പോള്‍ താന്‍ ഓഫ്‌സെറ്റിന്റെ ഇപ്പോഴത്തെ കാമുകിക്ക് ഇക്കാര്യങ്ങള്‍ വിവരിച്ച് മെസേജുകള്‍ അയച്ചുവെന്ന് കാര്‍ഡി ബി പറഞ്ഞു. ഇതറിഞ്ഞ ഓഫ്‌സെറ്റ് ഭ്രാന്തമായ രീതിയിലാണ് തന്നോട് പെരുമാറിയത്. തന്റെ സുഹൃത്തുക്കളേയും ഓഫ്‌സെറ്റ് ശല്യപ്പെടുത്തുന്നുവെന്നും കാര്‍ഡി ബി തുറന്നുപറഞ്ഞു. ഓഫ്‌സെറ്റും ഇയാളുടെ അമ്മയും ചേര്‍ന്ന് തന്റെ ചില വസ്തുവകകള്‍ മോഷ്ടിച്ചെന്ന് കാര്‍ഡി ബി നേരത്തേ ആരോപിച്ചിരുന്നു.