നവീകരിച്ച ഹിന്ദ് ലാബ്സ്

Thursday 03 April 2025 1:40 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ട്രിഡ കോംപ്ലക്സിൽ ഹിന്ദ്ലാബ്സ് ഡയഗ്‌നോസ്റ്റിക് സെന്ററിലെ സേവനങ്ങൾ വിപുലീകരിച്ചു.നവീകരിച്ച ലാബിന്റെ ഉദ്ഘാടനം എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (ഇൻചാർജ്) ഡോ.അനിത തമ്പി നിർവഹിച്ചു.ഡയറക്ടർ (മാർക്കറ്റിംഗ്) എൻ.അജിത്ത്,വി.കുട്ടപ്പൻ പിള്ള,ബിനു തോമസ് തുടങ്ങിയവർ പങ്കെടുത്തു.പരിശീലനങ്ങൾ നൽകാൻ ഹാൾ,റിസപ്ഷൻ,പുതിയ കോർപ്പറേറ്റ് ലോഞ്ച് തുടങ്ങിയവയാണ് നവീകരിച്ച കേന്ദ്രത്തിൽ ഏർപ്പെടുത്തിയത്.കൂടാതെ ജില്ലയിൽ 21 ബ്ലഡ് കളക്ഷൻ സെന്ററുകൾ കൂടി പുതുതായി തുടങ്ങി.