നവതി ആഘോഷം
Thursday 03 April 2025 1:41 AM IST
തിരുവനന്തപുരം: കേരള വണിക വൈശ്യ സംഘത്തിന്റെ മുൻ സംസ്ഥാന സെക്രട്ടറി സി.അർജുനൻ മാസ്റ്ററുടെ നവതി ആഘോഷിച്ചു.ആഘോഷ പരിപാടികൾ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.കേരള വണിക വൈശ്യ സംഘം പ്രസിഡന്റ് എസ്.കുട്ടപ്പൻ നായർ അദ്ധ്യക്ഷനായി.അർജുനൻ മാസ്റ്ററിനെയും ഭാര്യ രത്തിനം അമ്മാൾ,മകൾ രേണുക എന്നിവരെ ആദരിച്ചു.സംഘടനാ സെക്രട്ടറി എ.മണികണ്ഠൻ സ്വാഗതം പറഞ്ഞു.ഭാരവാഹികളായ എസ്.സുബ്രഹ്മണ്യൻ ചെട്ടിയാർ,എം.മോഹനൻ,എ.ജി.ശിവരാമൻ,വിജയൻ വാകയിൽ,എം.ജി.മഞ്ചേഷ്,മധുസൂദനൻ ചെട്ടിയാർ,ശ്രീരംഗൻ,ബിജുകുമാർ,പ്രൊ.എ.ഗോപാലകൃഷ്ണൻ,എൽ.രത്നമ്മ,എൻ.സുന്ദരം,വി. വിജയചന്ദ്രൻ ചെട്ടിയാർ,വിനോദ് രാജ്,വർക്കല വിജയൻ,പ്രശാന്ത്,സേതുരാമൻ ചെട്ടിയാർ,വിഷ്ണുപ്രിയ തുടങ്ങിയവർ പങ്കെടുത്തു. സി.അർജുനൻ മാസ്റ്റർ നന്ദി പറഞ്ഞു.