മഴക്കാലപൂർവ്വ ശുചീകരണം

Thursday 03 April 2025 12:12 AM IST
ഏലപ്പീടികയിൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ജിമ്മി അബ്രഹാം നിർവഹിക്കുന്നു

കണിച്ചാർ: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻഡ് ഗ്രന്ഥാലയം, കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ശുചിത്വ സമിതി, മലയാംപടി കുടുംബക്ഷേമ ഉപകേന്ദ്രം ഏലപ്പീടിക എന്നിവയുടെ ആഭിമുഖ്യത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. വായനശാല പ്രസിഡന്റ് ഒ.എ. ജോബിന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉദ്ഘാടനം ചെയ്തു. മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നവീന വിശദീകരിച്ചു. ഏലപ്പീടിക ടൂറിസം വ്യൂ പോയന്റിലെ മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേന മുഖേന മിനി എം.സി.എഫിലേക്ക് മാറ്റുകയും ഇരുപത്തി ഒൻപതാംമൈൽ ഏലപ്പീടിക റോഡിലെ കോൺക്രീറ്റ് കാനയിൽ വെള്ളമൊഴുകി പോകുന്നതിന് തടസ്സമായിക്കിടന്ന മണ്ണ് നീക്കം ചെയ്യുകയും ചെയ്തു. ജെ.പി.എച്ച്.എൻ സരിഗ, സിജിമോൾ, സുരേഷ്, ചന്ദ്രിക ഭാസ്ക്കരൻ, ബിന്ദു ഷെറിൻ, മിനി തങ്കൻ, എം.എൽ.എസ്.പി അഞ്ജിത നേതൃത്വം നൽകി.