സൗഹൃദ സംഗമവും യാത്രയയപ്പും

Thursday 03 April 2025 12:16 AM IST
'അല്ലാസോ 'അക്കാഡമിക്ക് കൗൺസിൽ സൗഹൃദ സംഗമം കെ.പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: 'അല്ലാസോ 'അക്കാഡമിക്ക് കൗൺസിൽ സൗഹൃദ സംഗമം പാനൂർ യു.പി സ്‌കൂളിൽ കെ.പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അക്കാഡമിക് കൗൺസിൽ ചെയർമാൻ എ.ഇ.ഒ ബൈജു കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. പാനൂർ നഗരസഭ ചെയർമാൻ കെ.പി ഹാഷിം ഉപഹാര സമർപ്പണം നടത്തി. പാനൂർ ഉപജില്ലയിൽ നിന്നും വിരമിക്കുന്ന 47 അധ്യാപകർക്കും ജീവനക്കാർക്കും യാത്രയയപ്പ് നൽകി. വിദ്യാഭ്യാസ വകുപ്പ് നടത്തിയ വിവിധ മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ മികവ് തെളിയിച്ച അദ്ധ്യാപകർക്കും എൽ.എസ്.എസ് പുനർമൂല്യനിർണ്ണയത്തിൽ സ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്കും ആദരവ് നൽകി. പാനൂർ ബി.പി.സി നിമ്മി, എച്ച്.എം ഫോറം സെക്രട്ടറി ബിജേഷ്, പാനൂർ യു.പി സ്‌കൂൾ എച്ച്.എം ജീജ, സംഘടനാ പ്രതിനിധികൾ സംസാരിച്ചു. അക്കാദമിക് കൗൺസിൽ സെക്രട്ടറി രാജേഷ് കുമാർ സ്വാഗതവും ട്രഷറർ രൂപേഷ് നന്ദിയും പറഞ്ഞു.