ആലപ്പുഴ ജിംഖാനയിൽ നായികയായി നിഷാന്ത് സാഗറിന്റെ മകൾ നന്ദ

Thursday 03 April 2025 4:12 AM IST

അച്ഛൻ നിഷാന്ത് സാഗറിന്റെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് നന്ദ നിഷാന്ത് എത്തി. ആലപ്പുഴ ജിംഖാന സിനിമയിൽ നസ്ലിൻ, ലുക്മാൻ, ഗണപതി, അനഘ രവി എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രത്തെയാണ് നന്ദ നിഷാന്ത് അവതരിപ്പിക്കുന്നത്. അഭിനയ അരങ്ങേറ്റം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് നന്ദ നിഷാന്ത്

യുവപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആലപ്പുഴ ജിംഖാന ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റർടെയ്നറാണ് .

അതേസമയം നായകനായും സ്വഭാവ നടനായും പ്രതിനായകനായും 50 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് നിഷാന്ത് സാഗർ. ഏഴുനിലപ്പന്തൽ എന്ന സിനിമയിലൂടെയാണ് നിഷാന്ത് സാഗറിന്റെ അരങ്ങേറ്റം. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. തിളക്കം, ഫാന്റം, പുലിവാൽ കല്യാണം, രസികൻ, തിരക്കഥ, സ്വ.ലേ, കാര്യസ്ഥൻ, അണ്ടർവേൾഡ്, ചതുരം, ആർഡി എക്സ്, ടർബോ, അന്വേഷിപ്പിൻ കണ്ടെത്തും, രേഖാചിത്രം തുടങ്ങി നിരവധി ചിത്രങ്ങളിൽ നിഷാന്ത് സാഗർ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിട്ടുണ്ട്.