തുറവൂരിൽ മുടി മുറിക്കൽ സമരം
Thursday 03 April 2025 1:53 AM IST
തുറവൂർ : ആശാ പ്രവർത്തകരുടെ സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് തുറവൂർ താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. എഴുപുന്ന കൈലാസം പള്ളി വികാരി ഫാദർ പയസ് പഴേയരിക്കൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ഫ്രാൻസിസ് കളത്തിങ്കൽ അദ്ധ്യക്ഷനായി. ജെസി മാർട്ടിൻ, ലിജ സെബാസ്റ്റ്യൻ, സുബി ജോയ്, ഹൈസൽ പീറ്റർ, കുഞ്ഞുമോൾ,ശരണ്യ, റാണി, സി.എ.റഷീദ, ബി.അജിത,വാഹീദ കമറുദ്ദീൻ, രമ അജിത്ത്, എം.എം.ജയശ്രീ,ഉഷ ബാബു തുടങ്ങിയവർ മുടി മുറിച്ചുമാറ്റി സമരത്തിൽ പങ്കെടുത്തു. ഒ.സി.വക്കച്ചൻ,കെ.സുരേഷ് ബാബു,എസ്.സിതിലാൽ, ടി. മുരളി, കെ.എസ്. ശശിധരൻ,കെ.എ.വിനോദ്, കെ.പ്രതാപൻ, സി.വി. അനിൽകുമാർ, മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.