ചാരായം വാറ്റിയയാൾ പിടിയിൽ
Thursday 03 April 2025 1:53 AM IST
ആലപ്പുഴ: ചാരായം വാറ്റിക്കൊണ്ടിരുന്നയാളെ എക്സൈസ് പിടികൂടി. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡ് തെക്കേ വേലിയ്ക്കകം വീട്ടിൽ ഹരിദാസിനെ (59)യാണ് ഒന്നര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി പിടികൂടിയത്. ആലപ്പുഴ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഇ.കെ. അനിലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടിയിലായത്.