ധർണ നടത്തി
Thursday 03 April 2025 1:51 AM IST
കട്ടപ്പന: കോൺഗ്രസ് കാഞ്ചിയാർ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 50 സെന്റ് സ്ഥലത്ത് ഉടൻ പഞ്ചായത്ത് ഓഫീസ് കം കോംപ്ലക്സ് നിർമിക്കണം. കല്ലും മണ്ണും ഉടൻ നീക്കാൻ നടപടി സ്വീകരിക്കണം. കൈയേറ്റം തടയാൻ മതിൽ കെട്ടി സംരക്ഷിക്കണം. ഇതിന്റെ മറവിൽ സാമ്പത്തിക അഴിമതി നടന്നിട്ടുള്ളതായി സംശയിക്കുന്നതായും വിജിലൻസ് അന്വേഷണം നടത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂർ അദ്ധ്യക്ഷനായി. ഡി.സി.സി അംഗം ജോയി തോമസ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ജോയി ഈഴക്കുന്നേൽ, സണ്ണി വെങ്ങാലൂർ, ആൽബിൻ മണ്ണഞ്ചേരി, ബിജു വർഗീസ്, എം എം ചാക്കോ മുളയ്ക്കൽ, ജോർജ് മാമ്പ്ര, ജയ്‌മോൻ കോഴിമല, സണ്ണി കക്കുഴി, സാബു കോട്ടപ്പുറം തുടങ്ങിയവർ സംസാരിച്ചു.