മാദ്ധ്യമ ശില്പശാല സംഘടിപ്പിച്ചു

Thursday 03 April 2025 2:02 AM IST

ആലപ്പുഴ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല മാദ്ധ്യമ ശില്പശാല ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. എൽ.എസ്.ജി.ഡി.ജോയിന്റ് ഡയറക്ടർ എസ്.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ കെ.എസ്.രാജേഷ്, പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് റോയി കൊട്ടാരച്ചിറ, സെക്രട്ടറി പി.ആർ.രജീഷ് കുമാർ, സുചിത്ര എസ്.പണിക്കർ, ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. ശുചിത്വമിഷൻ ഡെപ്യൂട്ടി ഡയറക്ടർ ആൻഡ് ഡിസ്ട്രിക്ട് കോർഡിനേറ്റർ കെ.ജി.ബാബു സ്വാഗതം പറഞ്ഞു.