ഫിറോസിനെ കുടുക്കിയത് സിനിമാമോഹം
Thursday 03 April 2025 1:03 AM IST
ആലപ്പുഴ: നഗരാതിർത്തിയിലെ ഒരു ഹോട്ടലിലെ തൊഴിലാളിയായ ഫിറോസ് മൂന്നുവർഷം മുമ്പാണ് തസ്ളിമയുമായി പരിചയത്തിലായത്. ഹോട്ടലിൽ കണ്ടുമുട്ടിയ സിനിമാരംഗത്തെ വ്യക്തിയാണ് തസ്ളിമയെ പരിചയപ്പെടുത്തിയത്. സിനിമയിൽ ചെറിയ വേഷങ്ങളിൽ മുഖം കാണിക്കുകയെന്ന ലക്ഷ്യത്തോടെ തസ്ളിമയെ നിരന്തരം ബന്ധപ്പെട്ടുണ്ടാക്കിയ സൗഹൃദത്തെ വിനോദസഞ്ചാര നഗരമായ ആലപ്പുഴയിൽ ലഹരിക്കച്ചവടത്തിനുള്ള പഴുതാക്കിമാറ്റിയതാണ് ഫിറോസും കഞ്ചാവ് കേസിൽ കുടുങ്ങാനിടയായത്. വിദേശികളുൾപ്പെടെ വിനോദസഞ്ചാരത്തിനെത്തുന്ന ആലപ്പുഴയിലെ ലഹരി ഇടപാടുകാരനായി ഫിറോസിനെ തസ്ളിമ മാറ്റി. ഇത്തരത്തിൽ ആലപ്പുഴയിലെത്തുന്ന വി.ഐ.പിയ്ക്കായി ഫിറോസ് ഓർഡർ ചെയ്ത കഞ്ചാവ് കൊടുത്ത് പണം കൈപ്പറ്റാനാണ് തസ്ളിമ കുടുംബസമേതം ഫിറോസിന്റെ വീട്ടിലും പിന്നീട് ഇടപാട് നടത്താമെന്ന് കരുതിയ റിസോർട്ടിലും എത്തിയത്.