ലഹരി പ്രതിരോധ ജ്വാല തെളിച്ചു

Thursday 03 April 2025 1:07 AM IST

ചേർത്തല : നെടുമ്പ്രക്കാട് ശിൽപ്പി ആർട്സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ശിൽപ്പി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ ലഹരി പ്രതിരോധ ജ്വാല തെളിക്കുകയും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. എക്‌സൈസ് ഫീൽഡ് ഓഫീസർ പി.ബിനേഷ് ക്ലാസെടുത്തു. എ.ബിനോയ് ചെയർമാനും എസ്.മിഥുൻ കൺവീനറുമായി ആന്റി ഡ്രഗ് സ്ക്വാഡും രൂപീകരിച്ചു. നഗരസഭാദ്ധ്യക്ഷ ഷേർളി ഭാർഗവൻ, കൗൺസിലർമാരായ എസ്.സനീഷ്, ഡി.സൽജി, ശിൽപ്പി പ്രസിഡന്റ് പി.എം. പ്രമോദ്,സെക്രട്ടറി പി.വിനീത് തുടങ്ങിയവർ സംസാരിച്ചു.എച്ച്.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു.പി. പ്രവീൺ സ്വാഗതവും എസ്.മിഥുൻ നന്ദിയും പറഞ്ഞു.