ചേർത്തലയിൽ വീണ്ടും പൈപ്പ് പൊട്ടി , കുടിവെള്ളം മുടങ്ങും
Thursday 03 April 2025 2:09 AM IST
ചേർത്തല:ദേശീയപാതയോരത്തു പതിനൊന്നാം മൈലിൽ ചേർത്തല ജിക്ക കുടിവെള്ള പദ്ധതിയുടെ പ്രധാന കുഴൽ പൊട്ടിയതിനെ തുടർന്ന് കുടിവെള്ള വിതരണം നിർത്തിവെച്ചു. ചേർത്തല നഗരസഭ,പള്ളിപ്പുറം,തണ്ണീർമുക്കം എന്നിവിടങ്ങളിൽ ഭാഗികമായും മുഹമ്മ, കഞ്ഞിക്കുഴി, ചേർത്തലതെക്ക്, മാരാരിക്കുളം വടക്ക് എന്നിവിടങ്ങളിൽ പൂർണമായും നാളെ വരെ വെള്ള വിതരണം മുടങ്ങും. ചോർച്ചയുണ്ടായ ഭാഗത്ത് അറ്റകുറ്റ പണികൾ ആരംഭിച്ചു. കഴിവതും വേഗത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജല അതോറിട്ടി അധികൃതർ അറിയിച്ചു.