രാഷ്ട്രീയ വിശദീകരണ സമ്മേളനം
Thursday 03 April 2025 1:12 AM IST
തുറവൂർ: കോൺഗ്രസ് തുറവൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരൂർ ബ്ളോക്ക് കമ്മിറ്റി നേതാക്കളായിരുന്ന എം.എസ്.സന്തോഷ്, എം.ജി. ഭാർഗ്ഗവൻ അനുസ്മരണവും രാഷ്ട്രീയ വിശദീകരണ സമ്മേളനവും നടത്തി. കെ പി.സി.സി രാഷ്ട്രീയ കാര്യസമിതിയംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് പി.ബി.ജോൺസൺ അദ്ധ്യക്ഷനായി.കെ. രാജീവൻ,തുറവൂർ ദേവരാജ്, മോളി രാജേന്ദ്രൻ, സി.ഒ. ജോർജ്,കെ.ജെ.ടൈറ്റസ്, എം.ജി.ഹരിദാസ്, സിജി പാണ്ഡ്യാലക്കൽ എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ജില്ലയിൽ ഒന്നാമതെത്തി മഹാത്മാ പുരസ്കാരം നേടിയ തുറവൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി യിലെ യു.ഡി.എഫ് അംഗങ്ങളെ യോഗത്തിൽ അനുമോദിച്ചു.