ഭജനമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം

Thursday 03 April 2025 2:12 AM IST

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 2865-ാം നമ്പർ ശാഖയിലെ ഭജനമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. 11ന്സമാപിക്കും. സപ്താഹയജ്ഞം ഇന്ന് മുതൽ 9 വരെ നടക്കും. നാടകം, നാടൻ പാട്ട് ദൃശ്യാവിഷ്കാരം, മതസൗഹാർദ്ദ സമ്മേളനം, ദേശ താലപ്പൊലി, കൈകൊട്ടിക്കളി,തിരുവാതിര, ട്രാക്ക് ഗാനമേള, ഡാൻസ്, ഗുരുദേവകൃതികളുടെ ആലാപനം തുടങ്ങിയവ ഉത്സവത്തിന്റെറെ ഭാഗമായി അരങ്ങേറും. 11ന് വൈകിട്ട് 5ന് ആറാട്ടുബലി, ആറാട്ട് പുറപ്പാട്, ജലദീപക്കാഴ്ച, ആറാട്ട് വരവ്, വലിയ കാണിക്ക എന്നിവയോടെ ഉത്സവത്തിന് സമാപനമാകും.