ജാഗ്രതാ സദസ്സും കലാസന്ധ്യയും
Thursday 03 April 2025 2:12 AM IST
ഹരിപ്പാട്: ലഹരി വ്യാപനത്തിനെതിരെ ജനകീയ പ്രതിരോധം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഡി.വൈ.എഫ്.ഐ ചിങ്ങോലി മേഖലാ കമ്മിറ്റി കാർത്തികപ്പള്ളി ജംഗ്ഷനിൽ ജാഗ്രതാസദസും കലാസന്ധ്യയും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശാമുവേൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.മിഥിൻകൃഷ്ണ അധ്യക്ഷനായി. കാർത്തികപ്പള്ളി ബ്ലോക്ക് സെക്രട്ടറി പി.എ.അഖിൽ, പ്രസിഡന്റ് ആർ. രഞ്ജിത്ത്, ട്രഷറർ പി. പ്രവീൺ, മേഖല സെക്രട്ടറി കെ.സിനുനാഥ്, ബി. കൃഷ്ണകുമാർ, കെ. ശ്രീകുമാർ, കെ.ആർ.വിപിനചന്ദ്രൻ, എസ്.സന്ദീപ്, അഖിൽ വിനോദ് , മുനീറ, നിതീഷ്, ശരത് എന്നിവർ സംസാരിച്ചു.