നാഗർകോവിലിൽ കഞ്ചാവുമായി 4 പേർ പിടിയിൽ
Thursday 03 April 2025 1:28 AM IST
നാഗർകോവിൽ: നാഗർകോവിലിൽ കഞ്ചാവുമായി 4 പേരെ പ്രത്യേക സംഘം പിടികൂടി. തെങ്കാശി സ്വദേശികളായ വെങ്കടേശ്,(25), ഇസക്കിരാജ (23),മേലക്കടയനല്ലൂർ സ്വദേശി തങ്കപണ്ഡിയൻ (27),ഭൂതപാണ്ടി സ്വദേശി അനീഷ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും ഒന്നരക്കിലോ കഞ്ചാവും 20,000 രൂപയും 4 മൊബൈൽഫോണും പിടിച്ചെടുത്തു. വെങ്കടേശും ഇസക്കിരാജയും ചേർന്ന് രാമൻപുതൂരിൽ വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇവിടെ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിൽ എസ്.ഐ മഹേശ്വര രാജിന്റെ പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.
വെങ്കടേശ്, ഇസക്കിരാജ എന്നിവർ തെങ്കാശിയിലെ കൊലപാതകക്കേസിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ റിമാൻഡ് ചെയ്തു.