സൗദിയിൽ വനിത സ്റ്റാഫ്നഴ്സ് റിക്രൂട്ട്‌മെന്റ്

Thursday 03 April 2025 12:51 AM IST

തിരുവനന്തപുരം: സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് നോർക്ക റൂട്ട്സിന്റെ സ്റ്റാഫ്നഴ്സ് (വനിത) റിക്രൂട്ട്‌മെന്റിൽ ഒഴിവുള്ള സ്ലോട്ടുകളിലേയ്ക്ക് ഏഴു വരെ അപേക്ഷ നൽകാം. നഴ്സിംഗിൽ ബി.എസ്.സി അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്‌പെഷ്യാലിറ്റികളിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. സൗദി കമ്മിഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസിഫിക്കേഷനും (മുമാരിസ്+വഴി),എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ,ഡാറ്റാഫ്‌ളോ പരിശോധന എന്നിവ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ‌സി.വി,വിദ്യാഭ്യാസം,പ്രവർത്തിപരിചയം,പാസ്‌പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.org www.nifl.norkaroots.orgൽ അപേക്ഷിക്കണം. അഭിമുഖം ഏപ്രിലിൽ എറണാകുളത്ത് നടക്കും. അപേക്ഷകർ മുമ്പ് എസ്.എ.എം.ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. അഭിമുഖസമയത്ത് പാസ്‌പോർട്ട് ഹാജരാക്കണം. വിവരങ്ങൾക്ക്:04712770536,539,540,577. ടോൾ ഫ്രീ:1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345(വിദേശത്തുനിന്നും).