പി.എസ്.സി അഭിമുഖം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ പ്യൂൺ/വാച്ച്മാൻ (കെ.എസ്.എഫ്.ഇ.യിലെ പാർട്ട്‌ടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം),(ഒ.ബി.സി),(കാറ്റഗറി നമ്പർ 265/2024) തസ്തികയിലേക്ക് 9ന് രാവിലെ 10ന് പി.എസ്.സി. ആസ്ഥാനത്ത് അഭിമുഖം നടത്തും.
കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (പേഴ്സണൽ ആൻഡ് ലേബർ വെൽഫയർ),(പാർട്ട് 1-ജനറൽ കാറ്റഗറി),(കാറ്റഗറി നമ്പർ 179/2023) തസ്തികയിലേക്ക് 9ന് പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിംഗ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജ്യോഗ്രഫി (കാറ്റഗറി നമ്പർ 142/2022) തസ്തികയിലേക്ക് 9ന് രാവിലെ 10.45ന് പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും.
കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (കാറ്റഗറി നമ്പർ 637/2023,726/2023-ഈഴവ/തിയ്യ/ബില്ലവ,727/2023-പട്ടികജാതി) തസ്തികയിലേക്ക് 9ന് പി.എസ്.സി. ആസ്ഥാനത്ത് അഭിമുഖം നടത്തും.
കേരള വാട്ടർ അതോറിട്ടിയിൽ മൈക്രോബയോളജിസ്റ്റ് (ബാക്ടീരിലോളജിസ്റ്റ്),(കാറ്റഗറി നമ്പർ 411/2023) തസ്തികയിലേക്ക് 9,10,11,23 തീയതികളിൽ പി.എസ്.സി. ആസ്ഥാനത്ത് അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ്
പരിശോധന
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (കാറ്റഗറി നമ്പർ 639/2024- പട്ടികവർഗ്ഗം,640/2024-പട്ടികജാതി,641/2024-പട്ടികവർഗ്ഗം,759/2024- പട്ടികജാതി) തസ്തികയിലേക്ക് 7ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കേരള ബാങ്കിൽ (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്) ക്ലർക്ക്/കാഷ്യർ (പാർട്ട് 1-ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 63/2024) തസ്തികയുടെ സാദ്ധ്യതാ പട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 4 മുതൽ 11 വരെയും 22 മുതൽ മുതൽ 28 വരെയും രാവിലെ 10.30ന് പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.