കേരള സർവകലാശാല
പി.ജി, എം.ടെക്
പ്രവേശനം
വിവിധ പഠനവകുപ്പുകളിലെ പി.ജി,എം.ടെക് കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലാണ് അഡ്മിഷൻ. അപേക്ഷകൾ https://admissions.keralauniversity.ac.inൽ. ഫോൺ:0471 -2308328.
സർവകലാശാല ഓൺലൈനാക്കിയ 11 സേവനങ്ങൾ മേയ് 15വരെ ഒഫ് ലൈനായും തുടരും. സേവനങ്ങളുടെ പട്ടിക വെബസൈറ്റിൽ.
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ,ബി.എസ്‌സി,ബികോം,ബി.ബി.എ,ബി.സി.എ,ബി.പി.എ,ബി.എം.എസ്., ബി.എസ്.ഡബ്ല്യു,ബി.വോക് എന്നീ സി.ബി.സി.എസ്.എസ് (സി.ആർ.) ഏപ്രിൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തുന്ന എം.എ റഷ്യൻ (പാർട്ട്‌ടൈം 3 വർഷം) 2017-20 ബാച്ചിന്റെ പ്രീവിയസ് അവസാന വർഷ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തുന്ന ബി.എ./ബി.കോം/ബി.എസ്‌സി കമ്പ്യൂട്ടർസയൻസ്/ബി.എസ്‌സി മാത്തമാറ്റിക്സ്/ബി.ബി.എ/ബി.സി.എ(വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ അഞ്ചും,ആറും സെമസ്റ്റർ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല
പരീക്ഷാ ഫലം മൂന്നാം സെമസ്റ്റർ പി.ജി സി.എസ്.എസ് എം.എസ്‌സി ഹോംസയൻസ് ബ്രാഞ്ച് പത്ത്(എ) ചൈൽഡ് ഡവലപ്മെന്റ്,ബ്രാഞ്ച് പത്ത്(ഡി) ഫാമിലി ആൻഡ് കമ്യൂണിറ്റി സയൻസ്(2023 അഡ്മിഷൻ റഗുലർ,2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ പി.ജി സി.എസ്.എസ് എം.എസ്‌സി മോളിക്കുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനിയറിംഗ് (2023 അഡ്മിഷൻ റഗുലർ,2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ പി.ജി സി.എസ്.എസ് എം.എസ്‌സി എൻവയോൺമെന്റ് സയൻസ് ആൻഡ് മാനേജ്മെന്റ്(2023 അഡ്മിഷൻ റഗുലർ,2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബിവോക് അഡ്വാൻസ്ഡ് കോഴ്സ് ഇൻ മൾട്ടിസ്പോർട്സ് ആൻഡ് ഫിറ്റ്നെസ് ട്രെയിനിംഗ്(2022 അഡ്മിഷൻ റഗുലർ,2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഏഴു മുതൽ മാറമ്പള്ളി എം.ഇ.എസ് കോളജിൽ നടക്കും.