റീൽസ് മത്സരം
Thursday 03 April 2025 1:04 AM IST
തിരുവനന്തപുരം: ഏപ്രിൽ 21 മുതൽ 30 വരെ കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ നടക്കുന്ന സഹകരണ എക്സ്‌പോ 2025-ന്റെ ഭാഗമായി നടത്തുന്ന റീൽസ് മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു.10നകം cooperativeexpo2025@gmail.com ലേക്കാണ് എൻട്രികൾ അയക്കേണ്ടത്.സഹകരണ മേഖലയുടെ വളർച്ചയും നവകേരള സൃഷ്ടിക്കായി സഹകരണ മേഖലയുടെ പങ്ക് എന്നിവ ഉൾപ്പെടുന്ന 60 സെക്കൻഡ് ദൈർഘ്യമുള്ള മലയാളം റീൽസുകളാണ് പരിഗണിക്കുക.ആദ്യ മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് 25,000, 15,000, 10,000 രൂപ വീതം ക്യാഷ് അവാർഡ് നൽകും.