ചലച്ചിത്ര നിർമ്മാണ ശില്പശാല
Thursday 03 April 2025 1:04 AM IST
തിരുവനന്തപുരം: ഫിൽക്ക ഫിലിം സൊസൈറ്റിയുടെ 25ാംവാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ചലച്ചിത്ര നിർമ്മാണ ശില്പശാലയിൽ പങ്കെടുക്കാൻ അവസരം.കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫിൽക്ക ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര നിർമ്മാണ ശില്പശാലയിൽ പങ്കെടുത്ത് സ്ക്രിപ്റ്റ് മുതൽ സെൻസർ വരെയും ഷൂട്ട് - എഡിറ്റിംഗ് -റെക്കോർഡിംഗ് ഘട്ടങ്ങളും മനസിലാക്കാം.വിവരങ്ങൾക്ക് filcakerala@gmail.com, ഫോൺ 8089036090, 9633670050.