ലഹരി വസ്തുക്കളുടെ വില്പന: 4പേർ പിടിയിൽ
Thursday 03 April 2025 1:13 AM IST
കോവളം: വില്പനയ്ക്കായി എത്തിച്ച ലഹരി വസ്തുക്കളുമായി 4പേരെ തിരുവല്ലം പൊലീസ് പിടികൂടി. വള്ളക്കടവ് സ്വദേശി ഷാജഹാൻ,കാർഷിക കോളേജ് കുന്താലംവിള സ്വദേശി വേണു,വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റിൽ മാഹീൻ,വള്ളക്കടവ് മേത്തറ ഹൗസിൽ ആഷിക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ പൂങ്കുളം മണലിവിള കായൽക്കര ഭാഗത്ത് കാറിലെത്തിയ സംഘത്തെക്കണ്ട് സംശയം തോന്നിയ പൊലീസ് പരിശോധന നടത്താൻ ശ്രമിച്ചു. തുടർന്ന് കാറിൽ രക്ഷപെടാൻ ശ്രമിച്ച സംഘത്തെ പൊലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. ഇവരിൽനിന്ന് കഞ്ചാവ്, എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, 65000 രൂപ എന്നിവ പൊലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയതായി തിരുവല്ലം പൊലീസ് അറിയിച്ചു.