ലോക്‌സഭ കടന്ന് വഖഫ് ഭേദഗതി,​ കടുത്ത എതിർപ്പുമായി 'ഇന്ത്യ' സഖ്യം,​ ചർച്ചയിൽ മുനമ്പവും

Thursday 03 April 2025 4:34 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​വി​വാ​ദ​മാ​യ​ ​വ​ഖ​ഫ് ​ഭേ​ദ​ഗ​തി​ ​ബി​ൽ​ ​'​ഇ​ന്ത്യ​"​ ​സ​ഖ്യ​ത്തി​ന്റെ​ ​ക​ടു​ത്ത​ ​എ​തി​ർ​പ്പി​നും​ ​ബ​ഹ​ള​ത്തി​നു​മി​ടെ​ ​ലോ​ക്‌​സ​ഭ​ ​പാ​സാ​ക്കി.​ ​ പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​ഭേ​ദ​ഗ​തി​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​വോ​ട്ടി​നി​ട്ട് ​ത​ള്ളി.​ ​മു​ന​മ്പം​ ​പ്ര​ശ്ന​ത്തി​ന് ​ഇ​നി​ ​പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന് ​ച​ർ​ച്ച​യ്ക്ക് ​മ​റു​പ​ടി​ ​ന​ൽ​കി​യ​ ​കേ​ന്ദ്ര​ ​ന്യൂ​ന​പ​ക്ഷ​ ​കാ​ര്യ​മ​ന്ത്രി​ ​കി​ര​ൺ​ ​റി​ജി​ജു​ ​പ​റ​ഞ്ഞു.​ ​ഇ​തി​നി​ടെ​ ​എ.​ഐ.​എം.​ഐ.​എം​ ​പാ​ർ​ട്ടി​ ​നേ​താ​വ് ​ഒ​വൈ​സി​ ​ബി​ല്ല് ​സ​ഭ​യി​ൽ​ ​കീ​റി.

മു​സ്ലിം​ ​സ​മു​ദാ​യ​ത്തി​നി​ട​യി​ൽ​ ​നി​‌​ർ​ണാ​യ​ക​ ​സ്വാ​ധീ​ന​മു​ള്ള​ ​എ​ൻ.​ഡി.​എ​യി​ലെ​ ​സ​ഖ്യ​ക​ക്ഷി​ക​ളാ​യ​ ​ടി.​ഡി.​പി,​ ​ജെ.​ഡി​യു,​ ​എ​ൽ.​ജെ.​പി,​​​ ​ആ​ർ.​എ​ൽ.​ഡി​ ​എ​ന്നി​വ​ ​കേ​ന്ദ്ര​ത്തി​നൊ​പ്പം​ ​നി​ന്നു. ഇ​ന്ന​ലെ​ ​ഉ​ച്ച​യ്‌​ക്ക് 12.05​ഓ​ടെ​ ​ന്യൂ​ന​പ​ക്ഷ​ ​കാ​ര്യ​ ​മ​ന്ത്രി​ ​കി​ര​ൺ​ ​റി​ജി​ജു​വാ​ണ് ​ബി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​തെ​ങ്കി​ലും​ 10​ ​മ​ണി​ക്കൂ​റി​ലേ​റെ​ ​നീ​ണ്ട​ ​ച​ർ​ച്ച​യി​ൽ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞ​തും​ ​പ്ര​തി​പ​ക്ഷ​ത്തെ​ ​ക​ട​ന്നാ​ക്ര​മി​ച്ച​തും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​അ​മി​ത് ​ഷാ​ ​ആ​യി​രു​ന്നു.​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​തി​രു​ചെ​ന്ദു​രൈ​ ​ഗ്രാ​മ​ത്തി​ലെ​ 1500​ൽ​പ്പ​രം​ ​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ള്ള​ ​ച​ന്ദ്ര​ശേ​ഖ​ര​ ​സ്വാ​മി​ ​ക്ഷേ​ത്രം​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​ഇ​ട​ങ്ങ​ൾ​ ​വ​ഖ​ഫ് ​ഭൂ​മി​യാ​ണെ​ന്ന് ​അ​വ​കാ​ശ​വാ​ദ​മു​യ​ർ​ത്തു​ക​യാ​ണെ​ന്ന് ​അ​മി​ത് ​ഷാ​ ​ചൂ​ണ്ടി​ക്കാ​ട്ടി.

ലോ​ക്‌​സ​ഭാ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​സം​സാ​രി​ച്ചി​ല്ല.​ ​ബി​ല്ല് ​നി​യ​മ​പ​ര​മാ​യി​ ​നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ​ആ​ർ.​എ​സ്.​പി​ ​അം​ഗം​ ​എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ 2024​ ​ആ​ഗ​സ്റ്റി​ൽ​ ​ലോ​ക്‌​സ​ഭ​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​ബി​ൽ​ ​സം​യു​ക്ത​ ​പാ​ർ​ല​മെ​ന്റ​റി​ ​സ​മി​തി​ക്ക് ​​വി​ട്ടി​രു​ന്നു.​ ​ബ​ഡ്ജ​റ്റ് ​സ​മ്മേ​ള​നം​ ​നാ​ളെ​ ​വ​രെ​യാ​ണ്.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​ന്നു​ത​ന്നെ​ ​രാ​ജ്യ​സ​ഭ​യി​ലും​ ​പാ​സാ​ക്കി​യെ​ടു​ക്കാ​നാ​ണ് ​ശ്ര​മം.

മതവിഷയത്തിൽ അമുസ്ലിം

അംഗങ്ങൾ ഇടപെടില്ല

കേ​ന്ദ്ര​ ​വ​ഖ​ഫ് ​കൗ​ൺ​സി​ലി​ലും​ ​സം​സ്ഥാ​ന​ ​വ​ഖ​ഫ് ​ബോ​ർ​ഡി​ലും​ ​ര​ണ്ടു​ ​വീ​തം​ ​അ​മു​സ്ലി​ങ്ങൾ​ക്ക് ​ അം​ഗ​ങ്ങ​ളാ​കാ​മെ​ന്ന​ ​വ്യ​വ​സ്ഥ​യി​ൽ​ ​അ​മി​ത് ​ഷാ​ ​വ്യ​ക്ത​ത​ ​വ​രു​ത്തി.​ ​വ​ഖ​ഫ് ​മ​ത​പ​ര​മാ​ണ്.​ ​മ​ത​പ​ര​മാ​യ​ ​ഒ​രു​ ​കാ​ര്യ​ത്തി​ലും​ ​അ​മു​സ്ലിം​ ​അം​ഗ​ങ്ങ​ൾ​ ​ഇ​ട​പെ​ടി​ല്ല.​ ​വ​ഖ​ഫ് ​നി​യ​മ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​ ​ഭ​ര​ണ​വും​ ​മേ​ൽ​നോ​ട്ട​വു​മാ​ണ് ​അ​വ​രു​ടെ​ ​ചു​മ​ത​ല.​ ​സം​ഭാ​വ​ന​ക​ൾ,​ ​അ​തി​നാ​യി​ ​ന​ൽ​കി​യ​ ​കാ​ര്യ​ത്തി​ന് ​ത​ന്നെ​യാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ​ഉ​റ​പ്പാ​ക്കും.

മുനമ്പവും കെ.സി.ബി.സിയും

ബി​ല്ലി​നോ​ടു​ള്ള​ ​ക്രി​സ്ത്യ​ൻ​ ​സം​ഘ​ട​ന​ക​ളു​ടെ​ ​അ​നു​കൂ​ല​ ​നി​ല​പാ​ട് ​അ​മി​ത് ​ഷാ​ ​എ​ടു​ത്തു​ ​പ​റ​ഞ്ഞു.​ ​കെ.​സി.​ബി.​സി,​ ​കാ​ത്ത​ലി​ക് ​ബി​ഷ​പ്പ്സ് ​കൗ​ൺ​സി​ൽ,​ ​കാ​ത്ത​ലി​ക് ​ബി​ഷ​പ്പ്സ് ​കോ​ൺ​ഫ​റ​ൻ​സ് ​ഒ​ഫ് ​ഇ​ന്ത്യ,​ ​കാ​ത്ത​ലി​ക് ​കോ​ൺ​ഗ്ര​സ് ​കേ​ര​ള​ ​തു​ട​ങ്ങി​യ​വ​ ​ബി​ല്ലി​നെ​ ​അ​നു​കൂ​ലി​ക്കു​ന്ന​താ​യി​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​മു​ന​മ്പ​ത്ത് 600​ൽ​പ്പ​രം​ ​കു​ടും​ബ​ങ്ങ​ൾ​ ​നേ​രി​ടു​ന്ന​ ​പ്ര​തി​സ​ന്ധി​യെ​ ​കു​റി​ച്ചാ​ണ് ​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​യും​ ​ബി.​ജെ.​പി​ ​എം.​പി​യു​മാ​യ​ ​അ​നു​രാ​ഗ് ​താ​ക്കൂ​ർ​ ​പ​റ​ഞ്ഞ​ത്.

​മു​സ്ലിം​ ​സ​മു​ദാ​യ​ത്തി​ലെ​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളെ​ ​അ​ട​ക്കം​ ​ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​താ​ണ് ​പു​തി​യ​ ​നി​യ​മം.​ ​ഇ​പ്പോ​ൾ​ ​കൊ​ണ്ടു​വ​ന്നി​ല്ലെ​ങ്കി​ൽ​ ​ഇ​ന്ത്യ​ൻ​ ​പാ​ർ​ല​മെ​ന്റ് ​പോ​ലും​ ​വ​ഖ​ഫ് ​സ്വ​ത്താ​യി​ ​പ്ര​ഖ്യാ​പി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​കും.​ 1970​ൽ​ ​ഡ​ൽ​ഹി​ ​വ​ഖ​ഫ് ​ബോ​ർ​ഡ് ​അ​ങ്ങ​നെ​യൊ​രു​ ​അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചി​രു​ന്നു. -​കി​ര​ൺ​ ​റി​ജി​ജു, കേ​ന്ദ്ര​ ​ന്യൂ​ന​പ​ക്ഷ​കാ​ര്യ​ ​മ​ന്ത്രി

​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഇ​പ്പോ​ൾ​ ​മു​സ്ലി​ങ്ങ​ൾ​ക്ക് ​എ​തി​രാ​ണ്.​ ​നാ​ളെ​ ​ക്രി​സ്ത്യ​ൻ,​ ​സി​ഖ്,​ ​ജൈ​ന​ ​സ​മു​ദാ​യ​ങ്ങ​ൾ​ക്ക് ​എ​തി​രെ​യാ​വും​ ​നീ​ക്കം. -​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ, കോ​ൺ​ഗ്ര​സ്

​ബി.​ജെ.​പി​ ​സ​ർ​ക്കാ​ർ​ ​ഇ​ന്ത്യ​യി​ലെ​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​ ​മാ​ന​സി​ക​മാ​യും​ ​ശാ​രീ​രി​ക​മാ​യും​ ​സാ​മൂ​ഹ്യ​മാ​യും​ ​സാ​മ്പ​ത്തി​ക​മാ​യും​ ​പീ​ഡി​പ്പി​ക്കു​ന്നു.​ ​ബി​ൽ​ ​മു​സ്ലി​ങ്ങ​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​അ​നീ​തി​ ​സ​മ്മാ​നി​ക്കും. -​ഇ.​ടി.​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ,

മു​സ്ളി​ം​ ​ലീ​ഗ്